Tuesday, April 22, 2014

വൃക്കകള്‍ തകരാറിലായ വീട്ടമ്മ ചികിത്സാസഹായം തേടുന്നു

തിരുവനന്തപുരം: വൃക്കകള്‍ തകരാറിലായ വീട്ടമ്മ ചികിത്സാസഹായം തേടുന്നു. പാച്ചല്ലൂര്‍ തൈവിളയില്‍ അബ്ദുല്‍കരീമിന്റെ ഭാര്യ മജീനാബീവി (37) ആണ് സുമനസ്സുകളുടെ കനിവുതേടുന്നത്. കഴിഞ്ഞ ഒരുവര്‍ഷമായി മെഡിക്കല്‍കോളേജ് ആസ്​പത്രിയില്‍ ചികിത്സയിലാണ്.
മജീനാബീവിയുടെ രണ്ട് വൃക്കകളും തകരാറിലാണ്. ഒരുമാസത്തില്‍ എട്ടോളം ഡയാലിസിസ് ചെയ്യണം. ഭര്‍ത്താവിന് കിട്ടുന്ന വരുമാനം നിത്യവൃത്തി നടത്താേന കഴിയൂ. ഇതിനിടയിലാണ് ഡയാലിസിന് പണം കണ്ടെത്തേണ്ടത്. പ്ലസ്ടുവിന് പഠിക്കുന്ന ഒരു മകനുമുണ്ട് ഇവര്‍ക്ക്.
വൃക്കകള്‍ മാറ്റിവച്ചാല്‍ ഇവര്‍ക്ക് ജീവിതത്തിലേക്ക് തിരിച്ചുവരാനാകും. പക്ഷേ, ഇതിനായി വേണ്ട സാമ്പത്തിക ചെലവ് കണ്ടെത്താനാകാതെ വിഷമിക്കുകയാണ് ഈ കുടുംബം.
ചികിത്സാസഹായം തേടുന്നതിനായി മാജീനാബീവിയുടെയും മകന്റെയും പേരില്‍ ഒരു ജോയിന്റ് അക്കൗണ്ട് എസ്.ബി.ടി. മണക്കാട് ബ്രാഞ്ചില്‍ തുടങ്ങിയിട്ടുണ്ട്. നമ്പര്‍: 67270648193.



No comments:

Post a Comment